Sunday, March 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പദ്ധതി ആസൂത്രണത്തില്‍ സ്ഥിതി വിവര ശേഖരണം ഫലപ്രദമാക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
Dec 14, 2016, 04:46 pm IST
in കേരളം

തിരുവനന്തപുരം: കൃത്യമായ സ്ഥിതിവിവരങ്ങള്‍ യഥാസമയം ലഭ്യമാകാത്തതിനാല്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ എത്താത്ത സ്ഥിതിയുണ്ടെന്നും നവീന മേഖലകളെക്കൂടി ആസൂത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകുംവിധം വിവരശേഖരണത്തിന്റെ സാധ്യത കുറേക്കൂടി വിപുലമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വികസന പദ്ധതികള്‍ വിജയകരമായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കൃത്യതയും മികവുമുള്ള വിവരങ്ങള്‍ ലഭ്യമാകണം. തദ്ദേശ തല ആസൂത്രണത്തില്‍ സാമൂഹികസാമ്പത്തിക വിഭവങ്ങള്‍ സന്തുലിതമായി വിതരണം ചെയ്യുന്നതില്‍ സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ പങ്കും ഉത്തരവാദിത്വവും എന്ന വിഷയത്തില്‍ ഐ.എം.ജിയില്‍ സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ അക്കാഡമി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത എന്നീ കാര്യങ്ങളിലെല്ലാം കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണെങ്കിലും ആ സ്ഥാനം കൂടുതല്‍ കരുത്തുറ്റതാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു മറ്റു മേഖലകളില്‍ കൂടുതല്‍ പുരോഗതി നേടേണ്ടതുമുണ്ട്. അസന്തുലിത വികസനം എന്ന പ്രശ്‌നം പരിഹരിക്കാനായി രാജ്യം ഹ്രസ്വകാല,ദീര്‍ഘകാല തന്ത്രങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. നയരൂപീകരണ, ആസൂത്രണ വിദ്ഗ്ധര്‍ രാജ്യത്തിന്റെ വികസിത, പിന്നാക്ക മേഖലകള്‍ തമ്മിലുള്ള വിടവ് നികത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ സാമൂഹികാസ്വസ്ഥതകള്‍ ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍ ഹരിലാല്‍, ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.എം.ജി ഡയറക്ടര്‍ ജനറലുമായ സത്യജീത്ത് രാജന്‍, കേന്ദ്ര സ്ഥിതിവിവരപദ്ധതി നിര്‍വഹണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുബ്രത ധര്‍, കേന്ദ്ര പഞ്ചായത്ത് രാജ് വകുപ്പ് ഡയറക്ടര്‍ ദേബാശിഷ് പാല്‍, സംസ്ഥാന സാമ്പത്തികസ്ഥിതിവിവര വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി.രാമചന്ദ്രന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ അക്കാഡമി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ സി. എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSend

Related News

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരളം

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies