ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയിബ നേതാവ് അബൂബക്കറിനെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഒരു വീട്ടില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നെത്തിയ ഇന്ത്യന്‍ സൈന്യം വീടുവളഞ്ഞ് നടത്തിയ ആക്രമണത്തിലാണ് അബൂബക്കര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സംഘത്തിലെ ആര്‍ക്കും പരിക്കില്ലെന്ന് സൈനിക കേന്ദ്രങ്ങളുടെ അറിയിപ്പില്‍ പറയുന്നു. പാകിസ്താന്‍ പൗരനാണ് കൊല്ലപ്പെട്ട അബൂബക്കര്‍.












