ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാര്‍ച്ച് 31നകം അടച്ചു പൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലുളള മദ്യശാലകള്‍ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ബാറുകള്‍, ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഇവകള്‍ക്കും ബാധകമായ ഉത്തരവിട്ടത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ചാണ്.
ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവിമാര്‍ എന്നിവരെ ഉത്തരവു നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തി. പാതകളുടെ 500 മീറ്റര്‍ ചുറ്റളവിനുളളില്‍ മദ്യശാലകള്‍ പാടില്ല. ഇവയുടെ പരസ്യം, ബോര്‍ഡുകള്‍ തുടങ്ങിയവയും നീക്കം ചെയ്യണം. ഉത്തരവില്‍ വ്യക്തമാക്കുന്നു. പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. യാത്രക്കാര്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനപാതയോരങ്ങളിലുളള മദ്യവില്‍പ്പനശാലകള്‍ നിരോധിച്ചു കൊണ്ടുളള ഹൈക്കോടതിയുത്തരവുകള്‍ ചോദ്യം ചെയ്തു കൊണ്ട് മദ്യവ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. അതേസമയം രാജ്യത്തെ മദ്യവില്‍പ്പനശാലകളെല്ലാം സംസ്ഥാന-ദേശീയ പാതകള്‍ കേന്ദ്രീകരിച്ചാണെന്നും, ഇവയെല്ലാം മൂന്നു മാസത്തിനകം അടച്ചു പൂട്ടുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ആകയാല്‍ ഇതില്‍ ഇളവു നല്‍കണമെന്നും മദ്യവ്യാപാരികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി ഇതംഗീകരിച്ചില്ല.
Discussion about this post