ലണ്‌ടന്‍: ലൈംഗിക പീഡനക്കേസില്‍പ്രതിയായ ഓസ്‌കര്‍ജേതാവായ പോളിഷ്‌സംവിധായകന്‍റോമന്‍പൊളാന്‍സ്‌കിയെ(76) വിചാരണയ്‌ക്കായി വിട്ടുതരണമെന്ന യുഎസ്‌അധികൃതരുടെ അഭ്യര്‍ഥന സ്വിസ്‌അധികൃതര്‍നിരാകരിച്ചു. ഒരു വര്‍ഷമായി വീട്ടുതടങ്കലിലായിരുന്ന അദ്ദേഹത്തെ മോചിപ്പിച്ചതായും അധികൃതര്‍വ്യക്തമാക്കി.
ചലച്ചിത്ര അവാര്‍ഡ്‌സ്വീകരിക്കാനായി കഴിഞ്ഞവര്‍ഷം പൊളാന്‍സ്‌കി സ്വിറ്റ്‌സര്‍ലന്‍ഡില്‍എത്തിയപ്പോഴാണ്‌അമേരിക്കയുടെ അഭ്യര്‍ഥന പ്രകാരം അദ്ദേഹത്തെ അറസ്റ്റു ചെയ്‌തത്. പോളണ്‌ടിന്റെ യും ഫ്രാന്‍സിന്റെയും പൗരത്വമുള്ള പൊളാന്‍സ്‌കി അമേരിക്കന്‍കോടതിയെ വെട്ടിച്ച്‌രാജ്യം വിട്ടുവെന്നാണ്‌കേസ്.
34 വര്‍ഷം മുമ്പ്‌പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അമേരിക്കയില്‍പീഡിപ്പിച്ചുവെന്ന കേസില്‍വിചാരണ നേരിടുമ്പോഴാണ്‌അദ്ദേഹം രാജ്യം വിട്ടത്. 2002ല്‍നിര്‍മിച്ച പിയാനിസ്റ്റ്‌എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ്‌പൊളാന്‍സ്‌കിക്ക്‌ഓസ്‌കര്‍പുരസ്‌കാരം കിട്ടിയത്. ചൈനാടൗണ്‍, റോസ്‌മേരീസ്‌ബേബി, മാക്‌ബത്ത്‌തുടങ്ങിയവയാണ്‌അദ്ദേഹത്തിന്റെ മറ്റു വിഖ്യാത ചിത്രങ്ങള്‍.
Discussion about this post