തിരുവനന്തപുരം: 21മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുവര്‍ണ ചകോരം ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് കരസ്ഥമാക്കി. 15 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ക്ലാഷ് പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രവുമായി. നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈജിപ്ത് ഭരണാധികാരി മുഹമ്മദ് മുര്‍സി പുറത്താക്കപ്പെട്ടതിനു ശേഷം ഈജിപ്തില്‍ നടന്ന ആഭ്യന്തര കലാപമായിരുന്നു ക്ലാഷിന്റെ ഇതിവൃത്തം. പ്രേക്ഷകരുടെ ആവശ്യപ്രകാരം മേളയില്‍ നാലു തവണ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.
മികച്ച സംവിധാനത്തിനുള്ള രജതചകോരം ക്ലെയര്‍ ഒബ്‌സ് ക്വുര്‍ സംവിധാനം ചെയ്ത യെസിം ഒസ്ത ലാഗുനാണ്. മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ സ്വന്തമാക്കി. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്‌കാരവും മന്‍ഹോളിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം രാജിവ് രവിയുടെ കമ്മട്ടിപ്പാടം നേടി. രാജ്യാന്തര ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മുസ്തഫ കാരയുടെ തുര്‍ക്കി ചിത്രമായ കോള്‍ഡ് ഓഫ് കലണ്ടറും നേടി. രാജ്യാന്തര ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തിരഞ്ഞെടുത്ത മികച്ച മല്‍സരവിഭാഗ ചിത്രം ജാക്ക് സാഗ സംവിധാനം ചെയ്ത ‘വെയര്‍ ഹൗസ്ഡി’നാണ ് ലഭിച്ചത്.
Discussion about this post