ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകനും, ഗാന്ധിയനും, മാദ്ധ്യമപ്രവര്‍ത്തകനുമായ അനുപം മിശ്ര അന്തരിച്ചു. ഡല്‍ഹിയിലെ എയിംസില്‍ അര്ബുദബാധയെത്തുടര്ന്നുളള ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.
ജൈവസമ്പത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാരതത്തിലങ്ങോളമിങ്ങോളമുളള ഗ്രാമങ്ങളില്‍ സഞ്ചരിച്ച് പരിസ്ഥിതി, ജലസംരക്ഷണപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടിട്ടുണ്ട്. 1996ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി പര്യാവണ് പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.
Discussion about this post