ശബരിമല: മരക്കൂട്ടം ക്യൂകോംപ്ലക് സ് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി പോലീസ് സേനയെ ഉടന്‍ വിന്യസിക്കുമെന്ന് ഡിഐജി പി. വിജയന്‍. പ്രവേശന കവാടത്തിലുള്ള തറനിരപ്പ് വ്യത്യാസം പരിഹരിക്കുന്നതിന് മണല്‍ചാക്ക് അടുക്കി തറയിലേക്ക് റാമ്പ് നിര്‍മ്മിച്ച് സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ക്യൂകോംപ്ലക്‌സിലെ ശുചിമുറികളില്‍ വെള്ളവും വിശ്രമിക്കുന്ന അയ്യപ്പന്‍മാര്‍ക്ക് കുടിവെള്ളവും വെളിച്ചവും ഒരുക്കിയാല്‍ മാത്രമേ പൂര്‍ണതോതില്‍ പ്രയോജനം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post