ശബരിമല: ശബരിമലയില്‍ മണ്ഡ ല-മകരവിളക്ക് ഉത്സവത്തിന്റെ 30-ാം ദിവസം പിന്നിട്ടപ്പോള്‍ വരുമാനത്തില്‍ 14 കോടി രൂപയുടെ വര്‍ധനവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16 ന് വരവ് 93,0665675 രൂപയായിരുന്നത് ഈ വര്‍ഷം 107,25,77927 രൂപയായി വര്‍ധിച്ചു. 14,19,12252 രൂപയുടെ വരുമാന വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
അരവണ വരുമാനം 47,60,98610 രൂപയായി. മുന്‍വര്‍ഷമിത് 35,57,72460 രൂപയായിരുന്നു. അപ്പം വരുമാനം 8,92,13980 രൂപയായി. മുന്‍വര്‍ഷമിത് 7,42,46520 രൂപയായിരുന്നു. കാണിക്ക വരുമാനം
35,13,47,584 രൂപയായി. മുന്‍ വര്‍ഷമിത് 34,15,39,062 രൂപയായിരുന്നു. അഭിഷേക വരുമാനം 1,033,7918 രൂപയായി. മുന്‍വര്‍ഷമിത് 93,85,215 രൂപയായിരുന്നു.
Discussion about this post