തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഡിസംബര്‍ 25, 26, 27 തീയതികളിലായി മൂന്നുകോടി ലളിതാസഹസ്രനാമ അര്‍ച്ചനാ മഹായജ്ഞം സംഘടിപ്പിക്കുന്നു. ആയിരം ഭക്തജനങ്ങള്‍ ചേര്‍ന്ന് ഒരുകോടിനാമം പ്രതിദിനം ജപിച്ച് മൂന്നുദിവസംകൊണ്ട് മൂന്നുകോടി അര്‍ച്ചന സമ്പൂര്‍ണമാക്കും. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനും അദ്ധ്യാത്മരാമായണ സാധനാവൃത്തിയിലൂടെ ആത്മനിര്‍വൃതി നേടിയ മഹാപ്രഭുവുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 117-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് മൂന്നുകോടി അര്‍ച്ചനാമഹായജ്ഞം സംഘടിപ്പിച്ചിട്ടുള്ളത്.
അഹോരാത്ര ശ്രീരാമായണ പാരായണം, ശ്രീരാമപട്ടാഭിഷേകം, അന്നദാനം, ഗുരുപാദജയന്തി ദിനമായ ഡിസംബര്‍ 27ന് രാവിലെ 10 മണിക്ക് ഹനുമത് പൊങ്കാല തുടങ്ങിയവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി മഹായജ്ഞത്തിന്
മുഖ്യകാര്‍മികത്വം വഹിക്കും.
Discussion about this post