പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട നഗരസഭയിലെ ശബരിമല ഇടത്താവളം ഹരിതാഭമാക്കാന്‍ പദ്ധതിയായി. ജില്ലാ ഭരണകൂടം, നഗരസഭ, സംസ്ഥാന ഐ.ടി മിഷന്‍ജില്ലാ അക്ഷയ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപമുള്ള ശബരിമല ഇടത്താവളത്തില്‍ നാളെ (21) രാവിലെ 9.30ന് നടക്കും. രാവിലെ നടക്കുന്ന വൃക്ഷത്തൈ നടീല്‍ ചടങ്ങില്‍ വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, നഗരസഭ അധ്യക്ഷ രജനി പ്രദീപ്, സംസ്ഥാന ഐ.ടി മിഷന്‍ നെറ്റ് വര്‍ക്ക് മാനേജര്‍ പി.പി ജയകുമാര്‍, വൃക്ഷത്തൈ നട്ട് ഗിന്നസ് ബുക്കില്‍ ഇടം നേടിയ വിദ്യാധരന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മതമൈത്രിയുടെ പ്രതീകമായി വിവിധ മതമേലധ്യക്ഷന്മാരും വൃക്ഷതൈ നടുന്നതില്‍ പങ്കാളികളാവും. അഞ്ചര ഏക്കറോളം വരുന്ന ഇടത്താവളത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാത്ത വിധത്തിലാണ് വൃക്ഷത്തൈകള്‍ നടാന്‍ തീരുമാനിച്ചിട്ടുള്ളത്. വിവിധ ഇനത്തില്‍പ്പെട്ട വൃക്ഷത്തൈകള്‍ പഴകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് ലഭ്യമാക്കുന്നത്. അക്ഷയ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന്‍ നായരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
Discussion about this post