ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിനെ മാറ്റി. ഗിരിജാ വൈദ്യനാഥനാണ് പുതിയ ചീഫ് സെക്രട്ടറി. ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കള്ളപ്പണവും അനധികൃത സ്വര്‍ണവും പിടിച്ചതിനെ തുടര്‍ന്നാണ് രാമമോഹന റാവുവിനെ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.
1981ലെ തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഗിരിജാ വൈദ്യനാഥ്.












