തിരുവനന്തപുരം: ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 117-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന മൂന്നുകോടി അര്‍ച്ചനാമഹായജ്ഞത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധിമണ്ഡപമായ ജ്യോതിക്ഷേത്രത്തില്‍ ആരാധനയ്ക്കുശേഷം സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ പകര്‍ന്നുനല്‍കിയ ദീപം സ്വാമി കൃഷ്ണാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ചുറ്റമ്പലത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള പ്രധാനവിളക്ക് തെളിച്ചതോടെ മൂന്നുകോടി അര്‍ച്ചന ആരംഭിച്ചു.
Discussion about this post