തിരുവനന്തപുരം: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 20152016 വര്‍ഷത്തെ ലാഭവിഹിതം സംസ്ഥാന സര്‍ക്കാരിന് നല്‍കി. 27.84 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കമ്പനി ഡയറക്ടര്‍ കൂടിയായ മന്ത്രി മാത്യു ടി.തോമസ് കൈമാറി.
2015-16 സാമ്പത്തികവര്‍ഷത്തില്‍ 524.5 കോടി രൂപയാണ് സിയാലിന്റെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 175.22 കോടി രൂപയും. 200304 മുതല്‍ കമ്പനി മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം ലാഭവിഹിതമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന് 32.4 ശതമാനം ഓഹരിയുണ്ട്.
Discussion about this post