ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മതവും ജാതിയും ഉപയോഗിക്കുന്നതു നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ്. ജാതി, മതം, വംശം എന്നിവയുടെ പേരില്‍ രാഷ്ര്ടീയ പ്രവര്‍ത്തകര്‍ വോട്ടു പിടിക്കരുതെന്ന് ഉത്തരവിട്ട സുപ്രീം കോടതി, സമുദായത്തിന്റേയോ ഭാഷയുടേയോ പേരില്‍ പ്രചാരണം പാടില്ലെന്നും നിര്‍ദേശിച്ചു. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
മതം, ജാതി, സമുദായം തുടങ്ങിയവ ഉപയോഗിച്ച് എതിരാളിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങള്‍ കുറ്റകരമായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് ചുമത്താനും സാധിക്കും. ഏഴംഗ ഭരണഘടനാബെഞ്ചില്‍ നാലുപേര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ മൂന്നുപേര്‍ എതിര്‍പ്പു രേഖപ്പെടുത്തി.
Discussion about this post