ശബരിമല: ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന അയ്യപ്പന്മാര്‍ക്ക് തനതുഭക്ഷണം ഈ തീര്‍ഥാടന കാലത്തുതന്നെ ലഭ്യമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം അന്നദാന കേന്ദ്രങ്ങളിലാണ് കേരളീയ ഭക്ഷണത്തിന് പുറമെ അതത് സംസ്ഥാനങ്ങളിലെ സസ്യാഹാരം സൗജന്യമായി വിതരണം ചെയ്യുക .ഇതിനു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ ഒരു തവണ പുലാവ് തയ്യാറാക്കി നല്‍കിയിരുന്നു. സന്നിധാനത്തെ അന്നദാനപ്പുരയെ രാജ്യത്തെ ഏറ്റവും മികച്ച അന്നദാനമണ്ഡപമായി മാറ്റാന്‍ നടപടികള്‍ സ്വീകരിക്കും.
അടുത്ത തീര്‍ഥാടനകാലത്ത് 5000 പേര്‍ക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാവുന്ന തരത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പാചകത്തിനും ഭക്ഷണ വിതരണത്തിനും ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Discussion about this post