ശബരിമല: സന്നിധാനത്ത് ഭക്തിനിര്‍ഭരമായ പുതുവര്‍ഷാഘോഷം . ശരണം വിളിച്ചും, കര്‍പ്പൂര ദീപങ്ങള്‍ തെളിച്ചും, തീര്‍ത്ഥാടകര്‍ക്ക് മധുരം വിതരണം ചെയ്തുമായിരുന്നു സന്നിധാനത്തെ ആഘോഷം. ശരണ മന്ത്രങ്ങള്‍ മുഴങ്ങുന്ന തിരുമുറ്റത്ത് പതിനെട്ടാം പടി ചവിട്ടാന്‍ കാത്തുനിന്ന
തീര്‍ത്ഥാടകരെ സാക്ഷിയാക്കിയാണ് ഇക്കുറി മാധ്യമപ്രവര്‍ത്തകരും, കേന്ദ്ര സംസ്ഥാന പൊലീസ്
സേനാംഗങ്ങളും, 2017 നെ വരവേറ്റത്. ആല്‍ത്തറയുടെ സമീപം ലോകത്തിനു നവവത്സരാശംസകള്‍ നേര്‍ന്ന് അയ്യപ്പന്മാര്‍ അടക്കമുള്ളവര്‍ കര്‍പ്പൂരദീപം തെളിച്ചു.നേരത്തെ ശബരിമല മേല്‍ശാന്തി എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നിരുന്നു . സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിയവരും പുതുവര്‍ഷപ്പിറവി ആഘോഷങ്ങളില്‍ പങ്കാളികളായി.
പുതുവര്‍ഷം പുലര്‍ന്ന നിമിഷം ആയിരങ്ങള്‍ പതിനെട്ടാം പടിചവിട്ടി. സുരക്ഷ ഉദ്യോഗസ്ഥരും ദേവസ്വംബോര്‍ഡ് ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍
സംഘടിപ്പിച്ചത്.
2016 നു വിടചൊല്ലി പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നേരത്തെ സന്നിധാനത്ത് ആരംഭിച്ചിരുന്നു. ആര്‍പ്പുവിളികളും, ശരണം വിളികളും, കൊട്ടും, പാട്ടുമൊക്കെയായി മരക്കൂട്ടം വരെ ഭക്തര്‍ പുതുവര്‍ഷരാവിനെ വരവേറ്റു.പോലീസിന്റെ ജാഗ്രതാ നിര്‍ദേശം പാലിച്ചും മണിക്കൂറുകള്‍ ക്യൂ നിന്നുമാണ് തീര്‍ഥാടകര്‍ പുതുവര്‍ഷത്തെ ഭക്തിപൂര്‍വം വരവേല്‍ക്കാന്‍ എത്തിയത് .
Discussion about this post