ശബരിമല: ഭക്ഷണത്തിന് അമിതവില ഈടാക്കിയ ഹോട്ടലുകള്‍, അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ലീഗല്‍ മെട്രോളജി വകുപ്പ് 61500 രൂപ പിഴ ഈടാക്കി. ജനുവരി ഒന്നു മുതല്‍ നാലുവരെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമുള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പിഴ ഈടാക്കിയത് . 12 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു .
ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.പി മുരളീധരന്‍,എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ കെ ദിവാകരന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാംദാസ് എന്നിവര്‍ നേതൃത്വം നല്‍കി.സന്നിധാനത്തെ കച്ചവടസ്ഥാപനങ്ങളില്‍ അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയ്ഡ് തുടരുമെന്നും അധികൃതര്‍ അറിയിച്ചു .
Discussion about this post