ശബരിമല: പ്രസാദമായ ഉണ്ണിയപ്പം നിര്‍മ്മിക്കുന്നതിനുള്ള അരി വേര്‍തിരിക്കല്‍ അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ യന്ത്രവത്കൃതമാക്കുന്നു.അരിയുടെ ഗുണനിലവാരം കൂടുതല്‍ ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഭക്തര്‍ ഇരുമുടിക്കെട്ടുകളില്‍ കൊണ്ടുവരുന്ന അരി ശേഖരിച്ച് രണ്ടുവട്ടം കഴുകി വൃത്തിയാക്കിയാണ് നിലവില്‍ അപ്പം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വൃത്തിയും ഗുണനിലവാരവും സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉന്നയിച്ച സംശയം ഇത്തവണ അപ്പം നിര്‍മ്മാണം തടസ്സപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വകുപ്പിന്റെ കൂടി നിര്‍ദേശപ്രകാരം അപ്പം നിര്‍മ്മാണം ആധുനികവത്ക്കരിക്കുന്നതു സംബന്ധിച്ച് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്.
അരിയിലെ കല്ലും നെല്ലും മാലിന്യങ്ങളും വേര്‍തിരിക്കുന്നത് മുതല്‍ കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് അപ്പത്തിന് സജ്ജമാക്കുന്നത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും യന്ത്രവത്കൃതമാക്കുന്നതോടെ കൂടുതല്‍ നിലവാരത്തിലുള്ള അപ്പം ലഭ്യമാവുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ .
Discussion about this post