സന്നിധാനം: ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. അഞ്ഞൂറിലധികം പോലീസുകാരെ അധികമായി വിന്യസിച്ചു. 20 ഡിവൈഎസ്പി മാരുള്‍പ്പെട്ട സംഘമാണ് സന്നിധാനത്ത് സുരക്ഷ ഒരുക്കുന്നത്.
മകരവിളക്കിന് ശബരിമലിയില്‍ എത്തുന്ന ഭക്തര്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ പോലീസിനെ സന്നിധാനത്ത് വിന്യസിച്ചത്. 20ഡിവൈഎസ്പിമാര്‍, 36ഇന്‍സ്പെക്ടര്‍മാര്‍, 135 എസ്‌ഐ മാര്‍ 2000 പോലീസകാര്‍ എന്നിവരടങ്ങിയ സംഘമാണ് പുതിയതായി ചുമതലയേറ്റത്. അടിയന്തര സാഹചര്യം നേരുടുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
ഏതു സമയത്തും പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി 75 പോലീസുകാരുടെ സംഘത്തെയും തയ്യാറാക്കിയിട്ടുണ്ട്. വെര്‍ച്ച്വല്‍ ക്യൂ നിയന്ത്രിക്കാന്‍ 50ും, ബോംബ് സ്‌ക്വാഡിലേക്കായി 115 പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
കേരളാ പോലീസിനെ കൂടാതെ കമാന്റോസ്, ദ്രുത കര്‍മ്മസേന, ദേശീയ ദുരന്ത നിവാരണ സേന ആന്ധ്രാ കര്‍ണ്ണാടക പോലീസും ഉള്‍പ്പെടെ 3000 പേരടങ്ങിയ സംഘമാണ് നിലവില്‍ സന്നിധാനത്ത് സുരക്ഷ ഉറപ്പാക്കുന്നത്.
Discussion about this post