തിരുവനന്തപുരം: സംസ്ഥാനത്തെ ഗസ്റ്റ്ഹൗസുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സഹകരണടൂറിസംദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരം ഗസ്റ്റ്ഹൗസില്‍ നടന്ന അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
ഗസ്റ്റ്ഹൗസുകളുടെ അറ്റകുറ്റപണികള്‍ യഥാസമയം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പുതിയ ഗസ്റ്റ്ഹൗസുകള്‍, അഡീഷണല്‍ ബ്ലോക്കുകള്‍ എന്നിവ നിര്‍മ്മിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ സമര്‍പ്പിക്കാന്‍ ടൂറിസം വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രൊഫഷണലിസം കൊണ്ട് വരുന്നതിന്റെ ഭാഗമായി ഓണ്‍ ദി ജോബ് ട്രെയിനിംഗ് അടക്കമുള്ള പരിശീലനവും തുടര്‍പരിശീലനവും നല്‍കും. ഗസ്റ്റ്ഹൗസുകള്‍ ഗ്രേഡ് ചെയ്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
യോഗത്തില്‍ ടൂറിസം ഡയറക്ടര്‍ യു.വി.ജോസ്, അഡീഷണല്‍ ഡയറക്ടര്‍ രഘുദാസ്, അഡീഷണല്‍ സെക്രട്ടറി സരസ്വതിയമ്മ, കെ.ടി.ഡി.സി ചീഫ് എന്‍ജിനിയര്‍ ഷാജഹാന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Discussion about this post