ശബരിമല: മകരവിളക്ക് ദിവസമായ ജനുവരി 14ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ദീപോത്സവം നടത്തും. മകരജ്യോതി തെളിയുന്ന അതേ സമയത്ത് ദേവസ്വംബോര്‍ഡിന് കീഴിലുള്ള 1250 അമ്പലങ്ങളിലും ദീപോത്സവം നടത്തും. ക്ഷേത്രോപദേശകസമിതികളുടെ സഹകരണത്തോടെയാണ് ദീപോത്സവം സംഘടിപ്പിക്കുക. ഉപദേശകസമിതികളില്ലാത്ത ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ദീപാലംകൃതമാക്കും. മകരസംക്രമസന്ധ്യയില്‍ പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് നക്ഷത്രവും ദൃശ്യമാകും. ആ സമയം സന്നിധാനം ദീപാലംകൃതവും ഭക്തിമുഖരിതവുമാകും. പ്രതീകാത്മകമായി കഴിഞ്ഞ വര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടങ്ങിയ ദീപകാഴ്ച ഈ വര്‍ഷം എല്ലാ അമ്പലങ്ങളിലും നടത്തും. ബോര്‍ഡിന്റെ മറ്റുക്ഷേത്രങ്ങളും കമനീയമായി അലങ്കരിച്ച് ദീപങ്ങള്‍ തെളിയിച്ച് ദീപോത്സവമായി ആഘോഷിക്കും.
Discussion about this post