പമ്പ: ശബരിമലക്ഷേത്രത്തിന്റെ പ്രശസ്തി വാനോളമെത്തിച്ച പ്രതിഭാധനര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന ഹരിവരാസനം പുരസ്‌ക്കാരം പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈ അമരന് മകരവിളക്ക് ദിനമായ നാളെ (ജനുവരി 14)സമര്‍പ്പിക്കും.
രാവിലെ എട്ടിന് വലിയ നടപന്തലിലെ ശ്രീ അയ്യപ്പ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌ക്കാരം സമര്‍പ്പിക്കും. രാജു എബ്രഹാം എം എല്‍ എ അധ്യക്ഷത വഹിക്കും. റവന്യു, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പ്രശസ്തി പത്രം വായിക്കും.ശബരിമല മാസ്റ്റര്‍ ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്‍ോആന്റണി എം പി, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡ് മെമ്പര്‍മാരായ അജയ് തറയില്‍ കെ. രാഘവന്‍ ദേവസ്വം കമ്മീഷണര്‍ സി പി രാമരാജപ്രേമപ്രസാദ് എന്നിവര്‍ സംസാരിക്കും. പുരസ്‌ക്കാരജേതാവ് ഗംഗൈ അമരന്‍ ഗാനാര്‍ച്ചന നടത്തും.
2012ലാണ് ആദ്യമായി ഹരിവരാസനം അവാര്‍ഡ് നല്‍കിയത്. അത് കെ ജെ യേശുദാസിനായിരുന്നു. ജയന്‍(ജയവിജയ), പി ജയചന്ദ്രന്‍, എസ് പി ബാലസുബ്രഹ്മണ്യന്‍, എ ജി ശ്രീകുമാര്‍ എന്നിവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായി.ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
Discussion about this post