സന്നിധാനം: മകരജ്യോതി ദര്‍ശനപൂണ്യതേടി ഭക്തലക്ഷങ്ങള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. വൈകിട്ട് 6.40 ന് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയ ശബരീശന് ദീപാരാധന നടക്കുമ്പോള്‍ ആകാശത്ത് മകര നക്ഷത്രവും, പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. രാവിലെ 7.40 നാണ് മകരസംക്രമ പൂജ. സന്നിധാനത്തും, പൂങ്കാവനത്തിന്റെ മലമടക്കുകളിലും തീര്‍ഥാടകര്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
മകരവിളക്ക് ദര്‍ശനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് സന്നിധാനത്ത് എത്തിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന സേനകളുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post