തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം ജനുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2.30ന് നിയസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ പങ്കെടുക്കും. മൂന്ന് മണിക്ക് കേരള നിയമസഭ നിയമനിര്‍മ്മാണത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ എന്ന സെമിനാറില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വിഷയാവതരണം നടത്തും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗങ്ങളായ സി.പി. ജോണ്‍, ജി. വിജയരാഘവന്‍, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവര്‍ പങ്കെടുക്കും. മുന്‍ നിയമസഭാ സെക്രട്ടറി ഡോ. എന്‍.കെ. ജയകുമാര്‍ സെമിനാര്‍ മോഡറേറ്ററാകും
Discussion about this post