ഇടുക്കി: പരുന്തുംപാറയിലെ ടൂറിസം വികസനം സമയബന്ധിതമായി നടപ്പാക്കുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊള്ളുമെന്നും ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പരുന്തുംപാറയുടെ വികസനത്തിനുള്ള ഒന്നരക്കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രദേശത്തിന്റെ സുസ്ഥിര വളര്‍ച്ചക്ക് ഉപകരിക്കുന്ന വികസനമാണ് പദ്ധതി പ്രകാരം നടത്തുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.












