കണ്ണൂര്‍: അന്‍പത്തി ഏഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
വര്‍ണ്ണാഭമായ ഘോഷയാത്രയ്ക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ഗായിക സയനോര നിര്‍വഹിച്ചു.
സാംസ്‌കാരിക പൈതൃകത്തെ തൊട്ടുണര്‍ത്തുന്ന ഘോഷയാത്രയ്ക്ക് നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വിസ്മയമൊരുക്കി.
Discussion about this post