ശബരിമല: ദേവസ്വം വിജിലന്‍സിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 25,000 കിലോഗ്രാം അരി പിടികൂടി. ഇതിനു പുറമെ നെയ്യ്, കൊപ്ര എന്നിവയും കണ്ടെടുത്തു. ദിവസവേതന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. 500 ലധികം ചാക്ക് അരിയാണ് കണ്ടെടുത്തത്. ഇതില്‍ പൊട്ടിക്കാത്ത ചാക്കുകളും ഉണ്ടായിരുന്നു.
വലിയ നടപ്പന്തല്‍, മാളികപ്പുറം, പന്നിക്കുഴി, പാണ്ടിത്താവളം, ഡോണേഴ്സ് ഹൗസിന് മുകളില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വിജിലന്‍സ് എസ്. പി രതീഷ് കൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം എസ്. ഐ ആര്‍. പ്രശാന്ത് പരിശോധന നടത്തിയത്. ഇന്നലെ (17) രാവിലെ ട്രാക്ടറില്‍ അരി ചാക്കുകള്‍ കയറ്റി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇത് പരിശോധിച്ചപ്പോഴാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് വ്യാപക പരിശോധന നടത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് പരിശോധന അവസാനിച്ചത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ബിനു, വിനോദ്, ദേവസ്വം സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Discussion about this post