തിരുവനന്തപുരം: നിശാഗന്ധി ഫെസ്റ്റിവലിനോടനുബന്ധിച്ച് കഥകളി മേള ജനുവരി 20 മുതല്‍ 26 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ജനുവരി 20ന് മന്ത്രേടത്ത് നമ്പൂതിരിപ്പാട് രചിച്ച ‘സുഭദ്രാഹരണം’, 21ന് മാലി രചിച്ച ‘കര്‍ണശപഥം’, 22ന് കൊട്ടാരക്കര തമ്പുരാന്‍ രചിച്ച ‘ബാലിവിജയം’, 23ന് വയസ്‌കര ആര്യന്‍ നാരായണ മൂസ് രചിച്ച ‘ദുര്യോധന വധം’, 24ന് ഉണ്ണായി വാര്യര്‍ രചിച്ച ‘നളചരിതം നാലാം ദിവസം’, , 25ന് കോട്ടയത്ത് തമ്പുരാന്‍ രചിച്ച ‘കാലകേയ വധം’ എന്നീ കഥകളികള്‍ അരങ്ങേറും. വൈകുന്നേരം ആറുമണിക്കാണ് കഥകളി ആരംഭിക്കുന്നത്.
ജനുവരി 26ന് വൈകിട്ട് ആറിന് കലാമണ്ഡലം സിന്ധുവും സംഘവും അവതരിപ്പിക്കുന്ന നങ്ങ്യാര്‍കൂത്തും ഏഴുമണിമുതല്‍ ജടായുവധാങ്കം കൂടിയാട്ടവും ഉണ്ടായിരിക്കും
Discussion about this post