പമ്പ: ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമിതി എന്നിവയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ രാവിലെ ഭസ്മക്കുളത്തിന് സമീപം നടന്ന ശുചീകരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഡീസല്‍ ടാങ്കിന്റെ ഭാഗം, പോലീസ് ബാരക്ക്, അന്നദാന മണ്ഡപം എന്നിവിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. അയ്യപ്പ സേവാസംഘത്തിന്റെ 50 പ്രവര്‍ത്തകര്‍ പങ്കാളികളായി. ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ 300 ഓളം പ്രവര്‍ത്തകരാണ് ശബരിമലയില്‍ ശുചീകരണം നടത്തിയത്. സന്നിധാനത്തെ വിവിധ മേഖലകളെ ഒന്‍പതായി തിരിച്ചായിരുന്നു ശുചീകരണം.
Discussion about this post