Thursday, September 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിനോദസഞ്ചാരവികസനത്തിന് സാംസ്‌കാരികമേഖല നല്‍കുന്നത് വലിയ സംഭാവന: ഗവര്‍ണര്‍

by Punnyabhumi Desk
Jan 21, 2017, 05:32 pm IST
in കേരളം

തിരുവനന്തപുരം: വിനോദസഞ്ചാരമേഖലയുടെ വികസനത്തിന് സാംസ്‌കാരികമേഖല വലിയ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. കനകക്കുന്നില്‍ ആരംഭിച്ച നിശാഗന്ധി നൃത്തോത്‌സവം ഉദ്ഘാടനം ചെയ്തും നിശാഗന്ധി പുരസ്‌കാരം ഭാരതി ശിവജിക്ക് സമ്മാനിച്ചും സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ലോകത്താകമാനമുള്ള വിനോദസഞ്ചാരികള്‍ക്ക് നൃത്തവും സംഗീതവും പോലുള്ള കലാരൂപങ്ങള്‍ എന്നും ആകര്‍ഷണമാണ്. അതുകൊണ്ട് നശിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ കലാരൂപങ്ങള്‍ക്ക് പ്രോത്‌സാഹനം നല്‍കാന്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികള്‍ കാരണമാകുന്നുണ്ട്. ദേശീയ പ്രാധാന്യമുള്ള നൃത്തോത്‌സവങ്ങളുടെ പട്ടികയില്‍ നിശാഗന്ധി ഫെസ്റ്റിവലുമുണ്ട്. ഭാരതത്തിലെ ഉന്നതശീര്‍ഷരായ ശാസ്ത്രീയ നര്‍ത്തകര്‍ എല്ലാവരുംതന്നെ ഈ വേദിയില്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച നര്‍ത്തകിക്കാണ് ഈവര്‍ഷം നിശാഗന്ധി പുരസ്‌കാരം സമ്മാനിക്കുന്നത് എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. േകരളത്തിന്റെ സ്വന്തം കലാരൂപമായ മോഹിനിയാട്ടത്തിന്റെ നവീകരണത്തിന് ഏറെ പ്രയത്‌നിച്ച കലാകാരിയാണ് ഭാരതി ശിവജി. കലയോടും കലാകാരന്‍മാരോടും കേരളം കാണിക്കുന്ന ആദരങ്ങള്‍ക്ക് മികച്ച തെളിവാണീ തെരഞ്ഞെടുപ്പ്. ശാസ്ത്രീയ കലാരൂപങ്ങള്‍ക്കൊപ്പം നാടന്‍കലകള്‍ക്കും കൂടുതല്‍ പ്രോത്‌സാഹനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്തരിച്ച കവി ഒ.എന്‍.വി കുറുപ്പ് രചിച്ച സ്വാഗതഗാനത്തിനുശേഷം നര്‍ത്തകിമാര്‍ കൈയിലേന്തിയ ഏഴു വിളക്കുകള്‍ തെളിച്ചാണ് ഗവര്‍ണര്‍ നൃത്തോല്‍സവം ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ ഏറ്റവും മികച്ച നര്‍ത്തകരുടെ നിരയാണ് ഏഴുദിവസത്തെ നൃത്തോത്‌സവത്തിന് തലസ്ഥാനത്ത് എത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതോടൊപ്പം കേരളത്തിന്റെ അഭിമാന ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ കഥകളി, കൂത്ത്, കൂടിയാട്ടം എന്നിവയുടെ മേളയും ഇവിടെ അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു.

മോഹിനിയാട്ടത്തിന്റെ ജന്‍മനാട്ടില്‍ നിന്നുതന്നെ മോഹിനിയാട്ടത്തിന്റെ പേരില്‍ ആദരിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിശാഗന്ധി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഭാരതി ശിവജി പറഞ്ഞു. മോഹിനിയാട്ടം ലോകമാകെ പ്രചരിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മേയര്‍ വി.കെ.പ്രശാന്ത്, കൗണ്‍സിലര്‍ പാളയം രാജന്‍, വിനോദസഞ്ചാരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, അഡീ. ഡയറക്ടര്‍ എം. രഘുദാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies