കുനേരു: ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തില്‍ ദേശീയാന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ നാലംഗസംഘം അപകടസ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അപകടത്തില്‍ അട്ടിമറിസാദ്ധ്യത സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ 41 പേര്‍ മരിക്കുകയും 115 പേക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുളളില്‍ ഇത് മൂന്നാമത്തെ ട്രെയിന്‍ ദുരന്തത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇതു കൂടി പരിഗണിച്ചാണ് സംഭവത്തില്‍ എന്തെങ്കിലും അട്ടിമറി സാദ്ധ്യതയുണ്ടോ എന്ന് റെയില്‍വേ അധികൃതര്‍ സംശയം പ്രകടിപ്പിച്ചത്.
അപകടത്തില്‍ ഏതെങ്കിലും വിധത്തിലുളള തീവ്രവാദി സാന്നിദ്ധ്യമോ, മാവോയിസ്റ്റ്-നക്‌സലൈറ്റ് പങ്കാളിത്തമോ ഉണ്ടോയെന്നും എന്‍.ഐ.എ അന്വേഷിക്കുമെന്നാണ് വിവരം. അപകടസ്ഥലം സന്ദര്‍ശിക്കുന്നതു കൂടാതെ അന്വേഷണസംഘം റെയില്‍വേ ഗേറ്റ്മാന്‍, സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാക്ക് പട്രോളിംഗ് മാന്‍, അപകടം നടന്ന ദിവസം സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
സംഭവത്തേക്കുറിച്ച് സി.ഐ.ഡി അന്വേഷണം നടത്തുന്നതിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post