ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ ജല്ലിക്കെട്ടു നിരോധനത്തിനെതിരേ നടന്നു വന്നിരുന്ന പ്രതിഷേധസമരം അക്രമാസക്തം. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ശ്രമിച്ചതിനേത്തുടര്‍ന്ന് അക്രമാസക്തരായ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനു തീയിട്ടു. ഐസ് ഹൗസ് പൊലീസ് സ്റ്റേഷനാണ് അക്രമാസക്തരായ ജനക്കൂട്ടം തീയിട്ടത്.
സംഘര്‍ഷത്തില്‍ അഞ്ചിലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സമാധാനപരമായി പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ കൂട്ടാക്കാതിരുന്നതിനേത്തുടര്‍ന്ന് ഇവരെ ബലം പ്രയോഗിച്ചു നീക്കാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്. ഇതിനിടെ ഒരു വിഭാഗം പൊലീസ് പിന്മാറിയില്ലെങ്കില്‍ തങ്ങള്‍ കടലില്‍ ചാടുമെന്ന് ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു.
ഐസ്ഹൗസ് പൊലീസ് സ്റ്റേഷന്‍ കൂടാതെ ട്രിപ്ലികെയ്നില്‍ പൊലീസ് സ്റ്റേഷനു പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ തീയിട്ടു. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്.
ചെന്നൈയിലെ തിരുവെള്ളിക്കേനി, മധുരയിലെ അളങ്കനല്ലൂര്‍ എന്നിവിടങ്ങളില്‍ പൊലീസും ജനങ്ങളുമായി ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തകര്‍ പൊലീസിനെതിരേ കല്ലു വലിച്ചെറിയുകയായിരുന്നു. അതേസമയം സംഘര്‍ഷസാദ്ധ്യത മുതലെടുത്ത് ദേശവിരുദ്ധശക്തികള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കടന്നു കൂടിയിട്ടുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. മറീനാബീച്ചിലേക്കുളള വഴികളെല്ലാം പൊലീസ് അടച്ച സാഹചര്യത്തില്‍ കടല്‍മാര്‍ഗ്ഗമാണ് പലരും മറീന ബീച്ചില്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post