ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അഡ്വ. എം.എല്‍. ശര്‍മയാണ് ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
Discussion about this post