കൊച്ചി: പെരിയാറിലെ മാലിന്യം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഇന്നലെ ഉച്ചയോടെ തുറന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ സാന്നിധ്യത്തിലായിരുന്നു ഷട്ടറുകള്‍ ഉയര്‍ത്തിയത്.
ഷട്ടര്‍ ഉയര്‍ത്തുന്നതു സംബന്ധിച്ച് ജനകീയസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കളക്ടറുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നു. തുടര്‍ന്ന് പെരിയാറിലെ ജലത്തിലെ മാലിന്യത്തിന്റെ തോത് നിശ്ചയിക്കുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ കെ. ബി. ബാബുവിനെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് ഷട്ടര്‍ തുറക്കാന്‍ അന്തിമമായി തീരുമാനിച്ചത്. ഏലൂര്‍ മേഖലയില്‍ പെരിയാറില്‍ ഒഴുക്കു കുറഞ്ഞതിനാല്‍ മാലിന്യം വര്‍ധിച്ചുവരികയായിരുന്നു.
Discussion about this post