തൃശൂര്‍: കര്‍ഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാന തലത്തില്‍ കാര്‍ഷിക കര്‍മ്മസേനയുടെ ഏകോപനം നടത്തുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. എല്ലാ പഞ്ചായത്തുകളിലും ഏകീകൃതമായ കര്‍മ്മ സേന രൂപീകരിക്കും. കാര്‍ഷികഅനുബന്ധ മേഖലയിലെ ഇടപെടല്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ ആമുഖാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കും. കൃഷി ഭവനുകളുടെ ആധുനിക വത്കരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം ലക്ഷ്യമിടുന്നത്. കാര്‍ഷിക വിളകളുടെ പ്രാദേശിക ഉത്പാദനത്തോടൊപ്പം ഉപയോഗവും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post