ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍സായിദ് അല്‍ നഹ്യാന് രാഷ്ട്രപതി ഭവനില്‍ പ്രൌഢഗംഭീരമായ സ്വീകരണമൊരുക്കി.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് അല്‍-നഹ്യാനെ സ്വീകരിച്ചു. സൈന്യം ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ് ലിയും ഒപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ച കിരീടാവകാശി സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി വൃക്ഷത്തൈയും നട്ടു.
ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Discussion about this post