ന്യൂഡല്‍ഹി: പദ്മപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനു പദ്മവിഭൂഷണ്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യേശുദാസ് സദ്ഗുരു ജഗ്ഗി വാസുദേവ്, മുരളി മനോഹര്‍ ജോഷി, ശരദ് പവാര്‍, ഉഡുപ്പി രാമചന്ദ്ര റാവു, സുന്ദര്‍ ലാല്‍ പട്വ (മരണാനന്തരം), മുന്‍ ലോക്‌സഭ സ്പീക്കര്‍ പി.എ. സാഗ്മ (മരണാനന്തരം) എന്നിവര്‍ക്കാണു പദ്മ വിഭൂഷന്‍ ലഭിച്ചത്. ഭാരത രത്‌നയ്ക്കുശേഷം രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയാണ് പദ്മ വിഭൂഷന്‍ പുരസ്‌കാരം.
കേരളത്തില്‍നിന്ന് അഞ്ചു പേര്‍ക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചു. കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍, കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, ഹോക്കി താരം പി. ആര്‍. ശ്രീജേഷ്, കളരി ആയോധന വിദഗ്ധ മീനാക്ഷി അമ്മ തുടങ്ങിയവര്‍ക്കാണ് കേരളത്തില്‍നിന്ന് പദ്മശ്രീ പുരസ്ക്കാരം ലഭിച്ചത്.
വിശ്വമോഹന്‍ ഭട്ട്, ദേവി പ്രസാദ് ദ്വിവേദി, ടെംടണ്‍ ഉദ്വാദിയ, രത്‌ന സുന്ദര്‍ മഹാരാജ്, സ്വാമി നിരഞ്ജന നന്ദ സരസ്വതി, തായ് ലന്‍ഡില്‍ നിന്നുള്ള മഹാ ചക്രി സിരിന്ധോണ്‍ രാജകുമാരി, ചോരാമസ്വാമി (മരണാനന്തരം) എന്നിവര്‍ക്കു പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
Discussion about this post