ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങയവര്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന ആഘോഷം നടത്തി. കനത്ത സുരക്ഷയോടെയാണ് എല്ലായിടത്തും ആഘോഷങ്ങള്‍ നടന്നത്.
ബി.ജെ.പി കേന്ദ്ര കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി അണികളോടൊപ്പമാണ് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ റിപ്പബ്ലിക് ദിന ആഘോഷത്തിന് തുടക്കം കുറിച്ചത്. ദേശീയ പതാക ഉയര്‍ത്തിയ ശേഷം മധുരം വിതരണം ചെയ്ത് അമിത് ഷാ റിപ്പബ്ലിക് ദിന ആഘോഷം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, തുടങ്ങിയവര്‍ ഔദ്യോഗിക വസതിയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തിയും മധുരം വിതരണം നടത്തിയും ആഷോഷങ്ങള്‍ നടത്തി.
അതൊടൊപ്പം കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളും റിപ്പബ്ലിക് ദിനം പ്രൌഢഗംഭീരമായി ആഘോഷിച്ചു. ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തുടങ്ങിയവരും അതത് സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കനത്ത സുരക്ഷയാണ് എല്ലാ സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നത്.
ജമ്മുകശ്മീര്‍ പോലെയുളള ഭീകരവാദഭീഷണി നേരിടുന്ന സമസ്ഥാനങ്ങളിലും, മാവോയിസ്റ്റ് ഭീഷണികള്‍ ഉളള സംസ്ഥാനങ്ങളിലും കേന്ദ്രസേന നേരിട്ടാണ് സുരക്ഷ ഒരുക്കുന്നത്.
Discussion about this post