തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടക്കുന്ന പുഷ്പമേളയുടെ ഉദ്ഘാടനം 29ന് മേയര്‍ വി.കെ. പ്രശാന്ത് നിര്‍വഹിക്കും. വിവിധതരം പൂക്കള്‍, ഫലങ്ങള്‍, സസ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും മേളയിലുണ്ടാകും. 50 വ്യത്യസ്തയിനത്തിലുള്ള റോസകള്‍, 50 ഇനം ഓര്‍ക്കിഡുകള്‍ തുടങ്ങി എല്ലാത്തരം പൂക്കളുടെയും ശേഖരം പുഷ്പമേളയിലുണ്ടാകും. ഫെബ്രുവരി ഒന്‍പതിന് മേള സമാപിക്കും.
Discussion about this post