തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ ഗവര്‍ണര്‍ സര്‍വകലാശാലയോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് വേഗത്തില്‍ നല്‍കാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉചിതമായ നടപടി വേണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രമേയം പാസാക്കി. പരീക്ഷാ ചുമതലകളില്‍ നിന്ന് ലക്ഷ്മി നായരെ 5 വര്‍ഷത്തേക്ക് വിലക്കി. എന്നാല്‍, ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന കാര്യത്തില്‍ തീരുമാനം സര്‍ക്കാരിന് വിട്ടു. അതേസമയം വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. കോളേജില്‍ നടക്കുന്നത് വിദ്യാര്‍ത്ഥി സമരം മാത്രമാണെന്ന ഉറച്ച നിലപാടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിനിടെ, വിഷയത്തില്‍ എല്‍ഡിഎഫ് ഇടപെടണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ സിപിഎം അംഗം എ.എ. റഹീം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് എഐവൈഎഫ് ആരോപിച്ചു.
Discussion about this post