പാലക്കാട്: ഫെബ്രുവരി ഏഴിന് ചരക്കുവാഹനഉടമകള് പണിമുടക്ക് നടത്തും. മോട്ടോര്‍ വാഹനരംഗത്ത് കേന്ദ്രസര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലും നടപ്പാക്കുന്ന നിയമങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്.
ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കിയ നടപടി പിന് വലിക്കുക, 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഫീസ് നിരക്കു വര്‍ധന പിന്‍വലിക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങളാണ് സംഘടന ഉന്നയിച്ചിട്ടുള്ളത്.
Discussion about this post