Wednesday, October 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തിന്റെ വികസനാനുഭവം പ്രശംസാര്‍ഹം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

by Punnyabhumi Desk
Jan 31, 2017, 01:23 pm IST
in കേരളം

* പങ്കാളിത്ത ജനാധിപത്യത്തിന്റെ വിശകലനംഅന്താരാഷ്ട്ര ശില്പശാല ധനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ വികസനാനുഭവം പ്രശംസാര്‍ഹമാണെന്നും വളരെ സമ്പന്നമായ സംസ്ഥാനമല്ലെങ്കിലും സാധാരണക്കാര്‍ക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം ഐഎംജിയില്‍ പങ്കാളിത്ത ജനാധിപത്യത്തിന്റെ വിശകലനം പ്രവൃത്തിയില്‍ നിന്ന് സിദ്ധാന്തത്തിലേക്കും സിദ്ധാന്തത്തില്‍ നിന്ന് പ്രവൃത്തിയിലേക്കും എന്ന വിഷയത്തില്‍ നടന്ന അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകനിലവാരത്തിലുള്ള ജീവിതമാണ് കേരളീയരുടേത്. മികച്ച വിദ്യാഭ്യാസം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ സൗകര്യങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും ലഭ്യമാക്കാന്‍ നമുക്കു സാധിക്കുന്നു. ഇവിടെ സുശക്തമായ സാമൂഹിക മുന്നേറ്റം സാധ്യമായതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് അവരുടെ യോഗ്യതയ്ക്കും കഴിവിനുമിണങ്ങുന്ന മികച്ച തൊഴിലവസരങ്ങള്‍ നല്‍കുക എന്നതാണ് കേരളം ഇന്നു നേരിടുന്ന കനത്ത വെല്ലുവിളി. ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങി സമൂഹത്തിലെ പ്രാന്തവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുക എന്നതും വെല്ലുവിളിയായി കാണേണ്ടതുണ്ട്. സമഗ്ര സാമൂഹിക സുരക്ഷാ പദ്ധതി പ്രയോഗത്തിലെത്തിക്കേണ്ടതിന് കൂടുതല്‍ ഊന്നല്‍ നല്‍കുവാനാണ് കേരളം ചിന്തിക്കുന്നത്. ഒന്നാമത്തെ സര്‍ക്കാരിന്റെ കാലം മുതല്‍ക്കേ അധികാര വികേന്ദ്രീകരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ജനകീയാസൂത്രണ പദ്ധതി കേരളത്തിന്റെ മുഖച്ഛായ മാറ്റിയ സംവിധാനമാണ്. ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം തുടങ്ങിയ നാലു മിഷനുകളിലൂടെ കേരളീയരുടെ ജീവിതാവസ്ഥ കൂടുതല്‍ പ്രകാശമാനമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന രണ്ടാം ജനകീയാസൂത്രണത്തിലൂടെ അധികാരവികേന്ദ്രീകരണത്തിന്റെ ഗുണഘടകങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തദ്ദേശ സര്‍ക്കാരുകള്‍ക്ക് പുതിയ പരീക്ഷണങ്ങള്‍ നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

സുതാര്യവും പങ്കാളിത്തപരവുമായ ഒരു ഭരണസംവിധാനമുള്ളിടത്തേ മികച്ച രീതിയില്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സാധ്യമാവൂ എന്നും പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആതിഥ്യം വഹിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാനഡ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് ഇന്റര്‍ നാഷണല്‍ ഡവലപ്‌മെന്റ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സ്റ്റഡീസ്, ഐഎംജി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറിന്റെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ഐഎംജി ഡയറക്ടര്‍ ജനറല്‍ സത്യജീത്ത് രാജന്‍, ഐഎസ്‌ഐഡി ഡയറക്ടര്‍ സോണിയ ലസ്ലോ, രാജസ്ഥാനിലെ മുന്‍ സര്‍പഞ്ചും സ്‌കൂള്‍ ഫോര്‍ ഡെമോക്രസിയുടെ വൈസ് പ്രസിഡന്റുമായ നോട്രി ദേവി, എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies