തിരുവനന്തപുരം: അംഗപരിമിതികള്‍ ഉള്ളവര്‍ക്ക് ആധാറില്‍ പേര് ചേര്‍ക്കാന്‍ ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി പ്രത്യേക പരിഗണന നല്‍കുമെന്ന് സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. നവജാതശിശുക്കള്‍ ഉള്‍പ്പെടെ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ പേര് ചേര്‍ക്കാനും ഇപ്പോള്‍ സംവിധാനമുണ്ട്. കൂടാതെ ഐ.ടി. മിഷന്‍ നല്‍കുന്ന eKYC, ഓതന്റിക്കേഷന്‍ തുടങ്ങിയ ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും പ്രയോജനപ്പെടുത്താമെന്നും ഡയറക്ടര്‍ അറിയിച്ചു.
പൊതുജനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ക്ഷേമ ബോര്‍ഡുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, അംഗന്‍വാടികള്‍, സ്‌കൂള്‍കോളേജുകള്‍, അനാഥ മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ എന്നിവയ്ക്ക് ആധാര്‍ പേര് ചേര്‍ക്കല്‍, കുട്ടികളുടെ പേര് ചേര്‍ക്കല്‍, ആധാര്‍ വിവരങ്ങള്‍ പുതുക്കല്‍, ആധാര്‍ സ്ഥിതി പരിശോധിക്കല്‍, പേര് ചേര്‍ക്കല്‍ സ്ലിപ്പ,് ആധാര്‍ മുതലായവ നഷ്ടപ്പെട്ടാല്‍ ഉള്ള സഹായങ്ങള്‍, ഇആധാര്‍ ഡൗണ്‍ലോഡ്, എന്നീ സേവനങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. കുട്ടികള്‍ക്ക് അംഗന്‍വാടികളിലും അംഗപരിമിതര്‍, കിടപ്പിലായവര്‍ മുതലായവര്‍ക്ക് വീട്ടില്‍ ചെന്നുമുള്ള ആധാര്‍ പേര് ചേര്‍ക്കല്‍, പൊതു ആധാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍ എന്നീ സേവനങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങളെയും അക്ഷയ ജില്ലാ ഓഫീസുകളെയും സമീപിക്കാം.
പൊതുജനങ്ങള്‍ക്ക് ആധാര്‍നില പരിശോധിക്കല്‍, പേര് ചേര്‍ക്കല്‍ സ്ലിപ്, ആധാര്‍ മുതലായവ നഷ്ടപ്പെട്ടാല്‍ ഉള്ള സഹായങ്ങള്‍, പേര് ചേര്‍ക്കല്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ എന്നിവ ലഭ്യമാകാന്‍ സിറ്റിസണ്‍ കാള്‍ സെന്ററില്‍ ( ഫോണ്‍: 180042511800 (സൗജന്യം), 155300) ബന്ധപ്പെടാം. പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആധാര്‍ പേര് ചേര്‍ക്കല്‍, അംഗപരിമിതരുടെയും കിടപ്പിലായവരുടെയും പേര് ചേര്‍ക്കല്‍, ആധാര്‍ ഓതന്റിക്കേഷന്‍,eKYC എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഡാറ്റാബേസില്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിനു വേണ്ടി ആധാര്‍ സ്ഥിതി അറിയാനും ആധാര്‍ ഹെല്‍പ് ഡസ്‌കില്‍ (ഇമെയ്ല്‍:[email protected]) ബന്ധപ്പെടാം.
ആധാര്‍ ഓതന്റിക്കേഷന്‍, eKYC സേവനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഇഗവേണന്‍സ് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുമായി സംയോജിപ്പിക്കുന്നതിന് ആധാര്‍ പ്രോജക്ടുമായി (ഇമെയ്ല്‍: [email protected]) ബന്ധപ്പെടണമെന്നും ഐടി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.
Discussion about this post