ന്യൂദല്‍ഹി: മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷനും എംപിയുമായ ഇ അഹമ്മദ്(78) അന്തരിച്ചു. പുലര്‍ച്ചെ 2.15 ന് ദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
പാര്‍ലമെന്റില്‍ ചൊവ്വാഴ്ച ഇ അഹമ്മദ് കുഴഞ്ഞുവീണത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കേള്‍ക്കാന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ മധ്യഭാഗത്തായി ഇരുന്നിരുന്ന അഹമ്മദ് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിലുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ച് ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി.
തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ചികിത്സിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ട്രോമാകെയര്‍ യൂണിറ്റില്‍ വെന്റിലേറ്ററിലാണ് ഇ അഹമ്മദ് മരണത്തിനു കീഴടങ്ങിയത്. ദല്‍ഹിയിലും കോഴിക്കോട്ടും പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം കണ്ണൂരില്‍ ഖബറടക്കും.
Discussion about this post