ന്യൂഡല്‍ഹി: 2017-18 സാമ്പത്തികവര്‍ഷത്തെ കേന്ദ്രബജറ്റ് സമ്മേളനം ആരംഭിച്ചു. പാര്‍ലമെന്റംഗമായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തേത്തുടര്‍ന്ന് ബജറ്റവതരണം സംബന്ധിച്ച് സംശയം ഉയര്‍ന്നിരുന്നെങ്കിലും, ബജറ്റവതരണം ഭരണഘടനാപരമായ ബാദ്ധ്യതയാണെന്ന് ചൂണ്ടിക്കാട്ടി ഇന്നു തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇ.അഹമ്മദിന് അനുശോചനം രേഖപ്പെടുത്തിയാണ് സഭ ആരംഭിച്ചത്. തുടര്‍ന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരണത്തിലേക്കു കടക്കുകയായിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കറന്‍സി നിരോധനത്തിനുശേഷം വന്ന ആദ്യ ബജറ്റെന്ന നിലയിലും ഈ വര്‍ഷത്തെ ബജറ്റ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
Discussion about this post