തിരുവനന്തപുരം: ശുചിത്വമിഷന്‍ നടപ്പിലാക്കി വരുന്ന ഹരിത കേരളം ക്യാമ്പയിന്റ ഭാഗമായി വികസിപ്പിച്ച വെബ് പോര്‍ട്ടലിന്റെയും ശുചിത്വ കേരളം വാര്‍ത്താ പത്രിയുടെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായിട്ടുള്ള വോളന്റിയര്‍മാര്‍ക്ക് വെബ്‌പേജില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ശുചിത്വമിഷന്‍ വെബ്‌സൈറ്റായ sanitationkerala.gov.inല്‍ ഈ പേജ് ലഭ്യമാണ്. സൗജന്യ വാര്‍ത്താപത്രിക തദ്ദേശ സ്വയംഭരണ സെക്രട്ടറി ടി.കെ. ജോസിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. വാര്‍ത്താ പത്രിക തപാലിലോ നേരിട്ടോ ലഭ്യമാകുന്നതിന് ശുചിത്വമിഷന്‍ സംസ്ഥാന ഓഫീസുമായി ബന്ധപ്പെടണം.
Discussion about this post