തിരുവനന്തപുരം: ലോ അക്കാദമിക്കുമുന്നില്‍ നിരാഹാരസമരത്തിലായിരുന്ന ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടു ദിവസമായി മുരളീധരന്‍ നിരാഹാരമനുഷ്ഠിക്കുകയായിരുന്നു. മുരളീധരനു പകരം ബി.ജെ.പി. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് നിരാഹാര സമരം ആരംഭിച്ചു.












