Thursday, September 3, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

തണ്ണീര്‍ത്തട സംരക്ഷണത്തിന് കേന്ദ്രസഹായം തേടും

by Punnyabhumi Desk
Feb 3, 2017, 05:45 pm IST
in മറ്റുവാര്‍ത്തകള്‍

* തണ്ണീര്‍ത്തട ദിനാചരണം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:  സംസ്ഥാനത്തെ മൂന്ന് റാംസര്‍ തണ്ണീര്‍ത്തടങ്ങളായ ശാസ്താംകോട്ട, വേമ്പനാട്, അഷ്ടമുടി എന്നിവയുടെ സംരക്ഷണത്തിന് കേന്ദ്രസഹായം തേടാനുള്ള അടിയന്തര നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ പ്രൊപ്പോസല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. തണ്ണീര്‍ത്തട സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇവയുടെ സംരക്ഷണത്തിനുള്ള പ്രായോഗികമായ പദ്ധതിയാണ് ഹരിതകേരളം മിഷന്‍. സംസ്ഥാനത്തിന്റെ നഷ്ടപ്പെട്ട പച്ചപ്പ് വീണ്ടെടുക്കാനും ജൈവവൈവിധ്യം ഉറപ്പുവരുത്താനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും ഹരിതകേരളം ലക്ഷ്യമിടുന്നു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക തണ്ണീര്‍ത്തട ദിനം സംസ്ഥാനതല ആചരണം വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തണ്ണീര്‍ത്തടങ്ങള്‍ നശിപ്പിക്കുന്നതിലൂടെ മനുഷ്യരാശി സ്വന്തം കുഴി തോണ്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇരുപതോളം ശുദ്ധജല തടാകങ്ങളും 44 നദികളും ഉണ്ടായിട്ടും സംസ്ഥാനം കടുത്ത ജലദൗര്‍ലഭ്യം നേരിടുന്നതിനുള്ള കാരണം തണ്ണീര്‍ത്തടങ്ങളുടെ നാശമാണ്. സൂനാമി ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിലും ഇവ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് പൊതുസമൂഹമാകെ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ പ്രായോഗികമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും പ്രയോഗത്തില്‍ വരുത്താനും തയ്യാറാകേണ്ടതുണ്ടെന്ന് അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അവശേഷിക്കുന്ന റാംസര്‍ തണ്ണീര്‍ത്തടങ്ങളെങ്കിലും സംരക്ഷിക്കാന്‍ കഴിയണം. അഷ്ടമുടിക്കായല്‍ ഉള്‍പ്പെടെയുള്ളവ ഗുരുതരമായ മലിനീകരണം നേരിടുകയാണെന്നും മന്ത്രി പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.സുരേഷ് ദാസ്, പ്രിന്‍സിപ്പല്‍ വനം ചീഫ് കണ്‍സര്‍വേറ്റര്‍ എസ്.സി.ജോഷി, കൗണ്‍സിലര്‍ അയിഷ ബേക്കര്‍, പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് ഡയറക്ടര്‍ പത്മ മഹന്തി തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം നടന്ന തണ്ണീര്‍ത്തട സംരക്ഷണം സംബന്ധിച്ച സെമിനാറില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.എം.സി.ദത്തന്‍, ആലപ്പുഴ അന്തര്‍ദേശീയ കായല്‍ കൃഷി ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി.പത്മകുമാര്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ സയന്റിസ്റ്റ് ഡോ.പി.ഹരിനാരായണന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies