പാലക്കാട്: മലബാര്‍ സിമന്റ്‌സ് ലിമിറ്റഡിന്റെ നിലവിലുളള 95 ശതമാനത്തിലെത്തി നില്‍ക്കുന്ന ഉത്പാദനശേഷി പ്രയോജനപ്പെടുത്തി വ്യാപകമായ വിപണനം ലക്ഷ്യമിട്ട് മാര്‍ക്കറ്റിങ് ശക്തമാക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വാളയാറില്‍ സ്ഥാപനം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി കമ്പനി ജീവനക്കാരോടും തൊഴിലാളികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനത്തിനായി കിഫ്ബി(കേരള ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്)വഴി പ്രത്യേക പദ്ധതി രൂപപ്പെടുത്തും. അസംസ്‌കൃത വസ്തുക്കളുടെ അഭാവത്തെ തുടര്‍ന്ന് ഉത്പാദന നഷ്ടമില്ലാതാക്കാന്‍ കമ്പനിയുടെ മേല്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കമ്പനി മാനെജ്‌മെന്റിനെ ശക്തിപ്പെടുത്തി തൊളിലാളികളുടെ സഹകരണത്തോടെ മുന്നോട്ട് പോകും. ടെണ്ടര്‍ നടപടികളിലൂടെ തികച്ചും സുതാര്യമായ ഇടപെടല്‍ നടത്തണമെന്ന് കമ്പനി മാനേജ്‌മെന്റിനോട് ആവശ്യപ്പെടും.
അഴിമതിക്കെതിരെ കര്‍ശന സമീപനം സ്വീകരിക്കും. കമ്പനിയെ ഇല്ലാതാക്കാന്‍ പുകമറയില്‍ നിന്ന് കൊണ്ടുളള ശ്രമം തടയും. നിര്‍മാണ വസ്തുക്കള്‍ നിര്‍മിക്കുന്ന ലാഭകരമായ മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണംപൊതുമരാമത്ത് വകുപ്പുമായി കൂടിയാലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. കമ്പനിയുടെ സി.എസ്. ആര്‍(കോര്‍പ്പറെറ്റ് സോഷല്‍ റെസ്‌പോണ്‍സിബിലിറ്റി) ഫണ്ട് ഉപയോഗിച്ച് ആദിവാസി മേഖലകളില്‍ കുടിവെളളക്ഷാമമുള്‍പ്പെടെയുളള സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.
കുറ്റാരോപിതരായ കമ്പനി ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും കുറ്റകൃത്യങ്ങള്‍ നടന്നതായി പരിശോധനയില്‍ തെളിഞ്ഞാന്‍ പുതിയ ഭരണസമിതി രൂപവത്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികളെല്ലാം തന്നെ മാനേജ്‌മെന്റിനോട് സഹകരിക്കുന്നതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പുതിയ വ്യവസായ അന്തരീക്ഷം സൃഷ്ടിച്ച് തൊളിലാളികളുടെ താല്‍പര്യം സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കമ്പനിയുടെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ലാറ്ററേറ്റ് കാസര്‍ഗോഡ് നിന്നാണ് ഖനനം ചെയ്തിരുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവിടെ നിന്നുളള ലാറ്ററേറ്റ് ഖനനം ഇപ്പോള്‍ നടക്കുന്നില്ല. അതിനാല്‍ ഇടെണ്ടര്‍ പ്രകാരം നിലവില്‍ ആന്ധ്രയില്‍ നിന്ന് ലാറ്ററെറ്റ് ഖനനം ചെയ്‌തെടുക്കാനാണ് തീരുമാനം. പ്രദേശികമായി ലഭ്യമാകുന്നതിനേക്കാള്‍ ചെലവ് കൂടുമെന്നുളളതിനാല്‍ ഇത് കമ്പനിയുടെ ലാഭത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കമ്പനിക്കാവശ്യമായ മേ?യുളള കല്‍ക്കരി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഡോളറിന്റെ മൂല്യം കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ അതും കമ്പനിയുടെ ലാഭത്തിന് പ്രശ്‌നമാണ്. നോട്ട് പ്രതിസന്ധിയും കമ്പനിയ്ക്ക് പ്രശ്‌നമായിട്ടുണ്ട്. നിലവില്‍ പ്രാദേശികമായി മൈനിങ് നടക്കുന്ന പ്രദേശം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെട്ടതിനാല്‍ അത് മൈനിങ്ങിനെ ദോഷകരമായി ബാധിച്ചാല്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
പി.കെ ശശി എം.എല്‍.എ, കമ്പനി എം.ഡി കെ.രാമചന്ദ്രന്‍ നായര്‍, വകുപ്പ് സ്‌പെഷല്‍ അഡീഷ്ണല്‍ സെക്രട്ടറി സഞ്ജയ് കൗള്‍,റിയാബ് (ആര്‍.ഐ.എ.ബി) കമ്പനി എം.ഡി സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post