കൊല്ലം: പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശംവച്ചിരുന്ന കൊല്ലം നഗരഹൃദയത്തിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി റവന്യൂ അധികൃതര്‍ തിരിച്ചു പിടിച്ചു. ബീച്ച് റോഡില്‍ ഗവ ടി ടി ഐക്ക് സമീപം 12 സെന്റ് ഭൂമിയാണ് പിടിച്ചെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. 2011 ല്‍ സ്ഥലത്തിന്റെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കമുണ്ടാവുകയും കോടതി വ്യവരാഹത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ വിധിയാവുകയുമായിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡി ദേവരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം തിരിച്ചു പിടിച്ചത്.
Discussion about this post